- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തിരുനക്കരയിൽ ഉമ്മൻ ചാണ്ടിക്ക് അന്ത്യോപചാരം അർപ്പിച്ച് ഗവർണർ; കുടുംബത്തെ ആശ്വസിപ്പിച്ച് ആരിഫ് മുഹമ്മദ് ഖാൻ
കോട്ടയം: തിരുനക്കരയിലെ പൊതുദർശനത്തിനിടെ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്ക് അന്ത്യോപചാരം അർപ്പിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. പൊതുദർശനം നടക്കുന്ന തിരുനക്കരയിൽ എത്തിയാണ് ഗവർണർ അന്ത്യാഞ്ജലി അർപ്പിച്ചത്. മകൻ ചാണ്ടി ഉമ്മൻ അടക്കം കുടുംബാംഗങ്ങളെ അനുശോചനം അറിയിച്ചാണ് ഗവർണർ മടങ്ങിയത്. ഗവർണർ പുതുപ്പള്ളിയിലെത്തുമെന്നാണ് നേരത്തേ അറിയിച്ചിരുന്നത്. എന്നാൽ പൊതുദർശനം നീളുന്ന സാഹചര്യത്തിലാണ് ഗവർണർ തിരുനക്കരയിൽ എത്തി അന്ത്യോപചാരം അർപ്പിച്ചത്.
Next Story




