കണ്ണൂർ: മൂർഖൻ പാമ്പിന്റെ കടിയേറ്റു ചികിത്സയിലായിരുന്ന ആദിവാസി യുവാവ് മരിച്ചു. കൊട്ടുകപ്പാറ ഐഎച്ച്ഡിപി കോളനിയിലെ കുമാരൻ-ജാനു ദമ്പതികളുടെ മകനായ ഷാജി (നന്ദു -20) ആണ് മരിച്ചത്. വീടിനു സമീപത്തെ തോട്ടിൽ കൂട്ടുകാർക്കൊപ്പം മീൻ പിടിക്കാൻ പോയ ഷാജിയെ മൂർഖൻ പാമ്പ് കടിക്കുകയായിരുന്നു.

ഉടൻ തന്നെ കണ്ണൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും അതീവ ഗുരുതരാവസ്ഥയിൽ ആയതോടെ വെന്റിലേറ്ററിന്റെ സഹായത്തോടെ പരിയാരം മെഡിക്കൽ കോളജിലേക്ക് മാറ്റുകയായിരുന്നു. അവിടെ വച്ചാണ് മരിച്ചത്.