- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എടത്വ തായങ്കരി ബോട്ട് ജെട്ടിക്ക് സമീപം യുവാവിന്റെ മൃതദേഹം കാറിൽ കത്തിക്കരിഞ്ഞ നിലയിൽ; കാർ കത്തിയതിന് പിന്നിലെ കാരണം വ്യക്തമല്ല
ആലപ്പുഴ: എടത്വ തായങ്കരി ബോട്ട് ജെട്ടിക്ക് സമീപം യുവാവിന്റെ മൃതദേഹം കാറിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. കാറിനകത്തെ മൃതദേഹം തിരിച്ചറിഞ്ഞിട്ടില്ല.
ജയിംസ് കുട്ടിയുടേതാണ് കാർ. മൃതദേഹം പൂർണമായി കത്തിക്കരിഞ്ഞ നിലയിലാണ്. ഇന്ന് പുലർച്ചെ നാലരയോടെയാണ് കാർ കത്തിയത്. തകഴിയിൽ നിന്നെത്തിയ അഗ്‌നിശമന സേന തീയണച്ചു കഴിഞ്ഞപ്പോഴാണ് ഉള്ളിൽ മൃതദേഹം കണ്ടെത്തിയത്. കാർ പൂർണമായി കത്തി നശിച്ചു. കാർ കത്തിയതിന് പിന്നിലെ കാരണം വ്യക്തമല്ല. എടത്വ പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
Next Story



