കോഴിക്കോട്: സ്വകാര്യ ബസുകളുടെ മിന്നൽ പണിമുടക്കിൽ വലഞ്ഞ് യാത്രക്കാർ. കൊയിലാണ്ടി- കോഴിക്കോട് റൂട്ടിലാണ് സ്വകാര്യ ബസുകൾ ഇന്ന് രാവിലെ മിന്നൽ പണിമുടക്ക് പ്രഖ്യാപിച്ചത്. തിരുവങ്ങൂരിൽ വിദ്യാർത്ഥികളെ ബസിൽ കയറ്റുന്നതുമായി ബന്ധപ്പെട്ട് തർക്കം ഉണ്ടായിരുന്നു. തുടർന്ന് പൊലീസ് കണ്ടക്ടറെ മർദിച്ചെന്ന് ആരോപിച്ചാണ് പണിമുടക്ക്.

ഇതോടെ രാവിലെ ജോലിക്കും മറ്റുമായി വിവിധ സ്ഥലങ്ങളിലേക്ക് പോകാനിറങ്ങിയ യാത്രക്കാരടക്കം വലഞ്ഞു. കെഎസ്ആർടിസി ബസുകളെ ആശ്രയിച്ചാണ് യാത്രക്കാരിപ്പോൾ സഞ്ചരിക്കുന്നത്.