തിരുവനന്തപുരം: മുതലപ്പൊഴിയിൽ മത്സബന്ധനവള്ളം പുലിമുട്ടിലേക്ക് ഇടിച്ചുകയറി അപകടം. ഒരാൾ വെള്ളത്തിൽ വീണെങ്കിലും നീന്തിക്കയറി രക്ഷപ്പെടുകയായിരുന്നു. രാവിലെ ഏഴിനാണ് അപകടം. മൂന്ന് മത്സ്യത്തൊഴിലാളികളാണ് വള്ളത്തിൽ ഉണ്ടായിരുന്നത്. വള്ളം പുലിമുട്ടിനുള്ളിൽ കുടുങ്ങിക്കിടന്നതിനാൽ മറ്റൊരു വള്ളം എത്തിയാണ് ഇത് പുറത്തെടുത്തത്.

കഴിഞ്ഞയിടെ മുതലപ്പൊഴിയിൽ വള്ളം മറിഞ്ഞ് നാല് മത്സ്യത്തൊഴിലാളികൾ മരിച്ചതിന് പിന്നാലെ നാട്ടുകാർ സമരം ശക്തമാക്കിയിരുന്നു. ഇതിന് പിന്നാലെ പോർട്ട് നിർമ്മാണത്തിലെ അശാസ്ത്രീയത പരിഹരിക്കാൻ അദാനി ഗ്രൂപ്പുമായി ചർച്ച നടത്തുമെന്ന് ഫിഷറീസ് മന്ത്രി സജി ചെറിയാൻ ഉറപ്പ് നൽകിയെങ്കിലും ഇത് ഇതുവരെ പാലിക്കപ്പെട്ടിട്ടില്ല.