കൊച്ചി: വാഹന മോഷ്ടാക്കൾ പിടിയിൽ. കൊല്ലം, ചെറുവക്കൽ, ആർഎസ് ഭവനിൽ ശ്രീരാജ്(23) കൊല്ലം, വെങ്ങൂർ,ചെങ്ങോട് പുത്തൻവീട്ടിൽ എബിൻ(25) എന്നിവരാണ് പിടിയിലായത്. കൊച്ചി സിറ്റി ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ എസ്.ശശിധരൻ ഐപിഎസിന്റെ നിർദ്ദേശ പ്രകാരം എറണാകുളം സെൻട്രൽ അസിസ്റ്റന്റ് പൊലീസ് കമ്മീഷണർ സി.ജയകുമാറിന്റെ മേൽനോട്ടത്തിൽ വെള്ളിയാഴ്ച പുലർച്ചെ 5 മണിക്ക് എളമക്കര എസ്എച്ഒ സനീഷ് എസ്.ആറിന്റെ നേതൃത്വത്തിൽ എസ്‌ഐ, ഫൈസൽ, സി.പി.ഒ നഹാസ് എന്നിവർ എളമക്കര പൊലീസ് സ്റ്റേഷൻ പരിധിയിൽ പട്രോളിംങ് നടത്തുന്നതിനിടയിൽ പ്രതികളെ ഇടപ്പള്ളി കാർത്തിക ബാറിനു സമീപം സംശയസാഹചര്യത്തിൽ കണുകയും വിശദമായിചോദ്യം ചെയ്തപ്പോഴാണ് ആണ് മോഷണ വിവരം പുറത്തായത്.

അന്വേഷണ സംഘത്തിൽ Si സജീവ് കുമാർ, Asi ലാലു ജോസഫ് ,Scpo മാരായ അനീഷ് ,രാജേഷ് , എന്നിവരും ഉണ്ടായിരുന്നു.