- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കൊച്ചിയിൽ ഒന്നരകിലോ കഞ്ചാവുമായി പശ്ചിമ ബംഗാൾ സ്വദേശികൾ പിടിയിൽ
കൊച്ചി: ഒന്നരകിലോ കഞ്ചാവുമായി പശ്ചിമ ബംഗാൾ സ്വദേശികളെ ഹിൽപാലസ് പൊലീസ് പിടികൂടി. ഇരുമ്പനം തണ്ണീർച്ചാൽ പാർക്കിനു സമീപം കഞ്ചാവ് വിൽപ്പന നടത്തുന്നതിനായി വന്ന പശ്ചിമ ബംഗാൾ സ്വദേശികളായ അക്‌ബർ ആലം( 28), രോഹിത് ആലം(18) എന്നിവരാണ് പിടിയിലായത്.
ശനിയാഴ്ച രാത്രി 8.30 മണിക്ക് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ കെ.സേതുരാമൻ ഐപിഎസിനു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കൊച്ചി സിറ്റി ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ എ.സ്. ശശിധരൻ ഐപിഎസിന്റെ നിർദേശപ്രകാരം തൃക്കാക്കര അസിസ്റ്റന്റ് പൊലീസ് കമ്മീഷണർ പി.വി ബേബിയുടെ മേൽനോട്ടത്തിൽ ഹിൽപാലസ് പൊലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ സമീഷ് പി എച്ച് ന്റെ നേതൃത്വത്തിൽ സബ്ബ് ഇൻസ്‌പെക്ടർ പ്രദീപ് എം. സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ പോൾ മൈക്കിൾ, ബൈജു, അൻസാർ എന്നിവരടങ്ങിയ പൊലീസ് സംഘം നടത്തിയ പരിശോധനയിലാണ് പ്രതികൾ പിടിയിലായത്.
Next Story




