തൃശൂർ: ചേലക്കര പങ്ങാരപ്പിള്ളിയിൽ സ്‌കൂൾ വിദ്യാർത്ഥിയുടെ ദേഹത്തേയ്ക്ക് മരശിഖരം ഒടിഞ്ഞു വീണു. സെന്റ് ജോസഫ് ഹൈസ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥി കെ.ആർ. അഭിനവിനാണ് പരുക്കേറ്റത്. മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സ്‌കൂളിലേക്ക് നടന്ന് പോകുമ്പോഴാണ് മര ശിഖരം ഒടിഞ്ഞ് വീണത്. പരുക്ക് ഗുരുതരമല്ല. രാവിലെ ഒൻപതോടെയായിരുന്നു അപകടം.