- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കണ്ണൂരിലും പാലക്കാട്ടും തെരുവുനായ്ക്കളുടെ ആക്രമണം; പിലാത്തറയിൽ പരിക്കേറ്റ 11കാരിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു; പാലക്കാട് പരിക്കേറ്റത് കിടപ്പു രോഗിക്ക്
കണ്ണൂർ: തെരുവുനായ്ക്കൾ കൂട്ടമായെത്തി 11കാരിയെ വളഞ്ഞിട്ട് ആക്രമിച്ചു. കണ്ണൂരിലെ പിലാത്തറയിലാണ് സംഭവം. ഇന്ന് രാവിലെ മദ്രസയിൽ നിന്ന് വീട്ടിലേയ്ക്ക് പോകുന്ന വഴി ദേശീയപാതയ്ക്ക് സമീപമായിരുന്നു ആക്രമണം. പിലാത്തറ മേരി മാത സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാർത്ഥിനിയായ ആയിഷയാണ് ആക്രമണത്തിനിരയായത്. നായയ്ക്കളുടെ ആക്രമണത്തിൽ നിലത്തുവീണ ആയിഷയുടെ നിലവിളി കേട്ട പരിസരവാസികളാണ് കുട്ടിയെ രക്ഷിച്ചത്. കാലിന് കടിയേറ്റ ആയിഷയെ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പാലക്കാട്ടും തെരുവുനായയുടെ ആക്രണം ഉണ്ടായി. 71കാരനായ കിടപ്പുരോഗിയെയാണ് തെരുവുനായ ആക്രമിച്ചത്. നായ വീട് കയറി ആക്രമിക്കുകയായിരുന്നു.
Next Story



