- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കരൾ മാറ്റിവയ്ക്കാൻ മകളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതിനിടെ അച്ഛനെ കാണാതായി; 52 കാരന്റെ മൃതദേഹം റെയിൽവെ ട്രാക്കിൽ; കുട്ടിയുടെ അസുഖത്തിൽ അച്ഛൻ കടുത്ത മാനസിക വിഷമത്തിലായിരുന്നെന്ന് ബന്ധുക്കൾ
മലപ്പുറം: കരൾ മാറ്റിവയ്ക്കാൻ കോട്ടയം മെഡിക്കൽ കോളജ് ആശുപ്രതിയിൽ പ്രവേശിപ്പിക്കപ്പെട്ട എട്ടു മാസം പ്രായമുള്ള കുട്ടിയുടെ പിതാവിന്റെ മൃതദേഹം റെയിൽവേ ട്രാക്കിൽ കണ്ടെത്തി. മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണയ്ക്കടുത്തു പുലാമന്തോൾ വളപുരം കരിമ്പാടത്ത് ജയേഷി (52)ന്റെ മൃതദേഹമാണ് കോട്ടയം ചിങ്ങവനം റെയിൽവേ ട്രാക്കിൽ ഇന്നു രാവിലെ കണ്ടെത്തിയത്.
മകൾ സായൂജ്യ കൃഷ്ണയെ കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയക്കായി മെഡിക്കൽ കോളജിൽ പ്രവേശിച്ചതിനിടെ ഇദ്ദേഹത്തെ കാണാതായിരുന്നു. മകളുടെ അസുഖത്തിൽ ഇദ്ദേഹത്തിനു കടുത്ത മാനസിക വിഷമമുണ്ടായിരുന്നു. കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയക്കായി നാട്ടുകാരുടെയും ജനപ്രതിനിധികളുടെയും നേതൃത്വത്തിൽ ഫണ്ട് സ്വരൂപിച്ചു നൽകിയിരുന്നു. 20 ദിവസം മുമ്പാണ് കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
അമ്മ സുനിതയുടെ കരളാണ് മകൾക്ക് നൽകുന്നത്. ഇതിന്റെ ഭാഗമായി സുനിതയും മെഡിക്കൽ കോളജാശുപത്രിയിലാണ്. അച്ഛൻ: കൃഷ്ണൻകുട്ടി .അമ്മ :ജാനകി. മറ്റു മക്കൾ: സായി കൃഷ്ണ, സജി കൃഷ്ണ. സഹോദരങ്ങൾ: പത്മിനി, രജനി, കൃഷ്ണദാസ്.




