- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
താമരശേരിയിൽ സഹോദരങ്ങളായ കുട്ടികൾ മുങ്ങിമരിച്ചു
കോഴിക്കോട്: താമരശേരി കോരങ്ങാട്ട് സഹോദരങ്ങളായ കുട്ടികൾ മുങ്ങിമരിച്ചു. വട്ടക്കുരു അബ്ദുൽ ജലീലിന്റെ മക്കളായ മുഹമ്മദ് ആദി(13), മുഹമ്മദ് ആഷിർ(7) എന്നിവരാണ് മരിച്ചത്.
ശുചിമുറിക്ക് വേണ്ടി നിർമ്മിച്ച കുഴിയിലെ വെള്ളക്കെട്ടിൽ വീണാണ് അപകടം. കുട്ടികൾ ട്യൂഷന് പോകുന്ന വീടിന് സമീപത്ത് ശുചിമുറി ടാങ്കിനായി നിർമ്മിച്ച കുഴിയിലാണ് ഇരുവരും വീണത്.
ഏറെസമയമായിട്ടും കുട്ടികൾ ട്യൂഷന് എത്താതിരുന്നതിനെത്തുടർന്ന നടത്തിയ തെരച്ചിലിനിടെ, വെള്ളക്കെട്ടിന് സമീപത്ത് നിന്ന് ഇവരുടെ ചെരിപ്പും പുസ്തകവും കണ്ടെത്തിയിരുന്നു. തുടർന്ന് ഇരുവരെയും പുറത്തെത്തിച്ച് ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Next Story




