- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇന്നു മറ്റൊരു ചക്രവാതച്ചുഴി കൂടി രൂപപ്പെട്ടേക്കും; സംസ്ഥാനത്ത് അടുത്ത നാലു ദിവസം ശക്തമായ മഴയ്ക്കു സാധ്യത: ഒമ്പത് ജില്ലകളിൽ ഇന്നും നാളെയും യെലോ അലർട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത നാലു ദിവസം കൂടി ശക്തമായ മഴ പെയ്യാൻ സാധ്യതയുണ്ടെന്നു കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഒമ്പതു ജില്ലകളിൽ ഇന്നും നാളെയും യെലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണു മുന്നറിയിപ്പ്. കണ്ണൂർ, കോഴിക്കോട്, വയനാട് ജില്ലകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് അവധി. മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്കും പിഎസ്‌സി പരീക്ഷകൾക്കും മാറ്റമില്ല.
മധ്യപ്രദേശിനു മുകളിലും തെക്കൻ ഒഡീഷയ്ക്കും മുകളിലുമായി രണ്ട് ചക്രവാതച്ചുഴികൾ സ്ഥിതിചെയ്യുന്നുണ്ടെന്നും ബംഗാൾ ഉൾക്കടലിൽ 2 ഇടങ്ങളിലായി ഇന്നു മറ്റൊരു ചക്രവാതച്ചുഴി രൂപപ്പെടാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥാവകുപ്പ് അറിയിച്ചു. 27 വരെ ഉയർന്ന തിരമാലയും കടലാക്രമണവും ഉണ്ടാകാൻ സാധ്യത. കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽനിന്നു മീൻപിടിത്തത്തിനു പോകാൻ പാടില്ല. മധ്യകേരളത്തിലും വടക്കൻജില്ലകളിലും ഇന്നലെ മഴ ലഭിച്ചു.