വൻവിലക്കിഴിവിൽ മദ്യം വിറ്റഴിച്ച് ബെവ്കോ; പകുതിയിലും താഴെ വിലയ്ക്ക് വിറ്റത് ആയിരത്തോളം കുപ്പികൾ

തിരുവനന്തപുരം: വൻവിലക്കിഴിവിൽ മദ്യം വിറ്റഴിച്ച് ബെവ്കോ. കേരളത്തിൽ വിതരണം നിർത്തിയ കമ്പനിയുടെ ആയിരത്തോളം കുപ്പി മദ്യമാണ് പകുതിയിലും താഴെ വിലയ്ക്ക് വിറ്റത്. മദ്യം വിതരണംചെയ്ത കമ്പനിയാണ് വിലകുറച്ച് വിൽക്കാൻ അനുവദിച്ചത്. ഇവരിൽനിന്ന് അടയ്‌ക്കേണ്ട ഡ്യൂട്ടി ഈടാക്കിയതിനാൽ കോർപ്പറേഷനും സർക്കാരിനും നഷ്ടമില്ലെന്ന് ബെവ്കോ അധികൃതർ പറഞ്ഞു.

ബ്രാൻഡ് എക്‌സിറ്റ് എന്നാണ് ഇതറിയപ്പെടുന്നത്. മദ്യം വിറ്റുപോകാതെ കൂടുതൽക്കാലം വിൽപ്പനശാലയിൽ ഇരിക്കുന്നത് കമ്പനിക്കും ബെവ്കോയ്ക്കും നഷ്ടമാണ്. വിലകുറച്ച് വിറ്റഴിച്ചാൽ അത്രയെങ്കിലും തുക കമ്പനിക്ക് കിട്ടും.