- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സപ്ലൈകോയ്ക്ക് ഈയാഴ്ച തന്നെ പണം നൽകും; പൊതുവിപണിയിൽ ഇടപെടാൻ സപ്ലൈകോയ്ക്ക് പണം ആവശ്യമാണെന്നും ധനമന്ത്രി കെ എൻ ബാലഗോപാൽ
തിരുവനന്തപുരം: സപ്ലൈകോയിലെ പ്രതിസന്ധി പരിഹരിക്കാൻ സംസ്ഥാന സർക്കാർ ഈയാഴ്ച തന്നെ പണം നൽകുമെന്ന് ധനമന്ത്രി കെ.എൻ ബാലഗോപാൽ. പൊതു വിപണിയിൽ ഇടപെടാൻ സപ്ലൈക്കോയ്ക്ക് പണം ആവശ്യമാണെന്നും മന്ത്രി പറഞ്ഞു. അതേസമയം, നെല്ല് സംഭരിച്ച വകയിൽ കേന്ദ്ര സർക്കാർ പണം നൽകാനുണ്ടെന്നും കെ.എൻ ബാലഗോപാൽ മാധ്യമങ്ങളോട് പറഞ്ഞു.
നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം തടയാൻ സംസ്ഥാന സർക്കാർ വിപണിയിൽ ഇടപെടുന്നില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ രാവിലെ നടത്തിയ വാർത്താസമ്മേളനത്തിൽ ആരോപിച്ചിരുന്നു. സർക്കാറിന്റെ പൊതുവിതരണ സംവിധാനമായ സപ്ലൈകോ അടച്ചുപൂട്ടൽ ഭീഷണിയിലാണെന്നും സതീശൻ ചൂണ്ടിക്കാട്ടി.
Next Story




