- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അടിവസ്ത്രത്തിൽ ഒളിപ്പിച്ചു സ്വർണം കടത്താൻ ശ്രമം; കണ്ണൂർ വിമാനത്താവളത്തിൽ കോഴിക്കോട് സ്വദേശിനിയായ യുവതി അറസ്റ്റിൽ
കണ്ണൂർ :കണ്ണൂർ വിമാനത്താവളത്തിൽ നിന്നും സ്വർണം കടത്തുന്നതിനിടെ യുവതി കസ്റ്റംസ് പിടിയിൽ. ദുബായിൽ നിന്നെത്തിയ കോഴിക്കോട് ഓമശേരി സ്വദേശിനിയായ യുവതിയാണ് 86.5 ലക്ഷം വിലവരുന്ന 1442 ഗ്രാം സ്വർണവുമായി പിടിയിലായത്. ഹാജറ മുഹമ്മദെന്ന യുവതിയാണ് അടിവസ്ത്രത്തിനുള്ളിൽ സ്വർണം ഒളപ്പിച്ചു കടത്തുന്നതിനിടെ പിടിയിലായത്. ഡി.ആർ. ഐയും കസ്റ്റംസും സംയുക്തമായി നടത്തിയ റെയ്ഡിലാണ് സ്വർണം പിടികൂടിയത്.
ഇതിനിടെ വിമാനത്താവളത്തിൽ യാത്രക്കാരനിൽ നിന്ന് പൊലീസ് സ്വർണം പിടികൂടിയിട്ടുണ്ട്. കാസർകോട് സ്വദേശി അഹമ്മദ് നിഷാദിൽ നിന്നാണ് 127 ഗ്രാം സ്വർണാഭരണങ്ങൾ പിടിച്ചത്. കസ്റ്റംസ് പരിശോധന കഴിഞ്ഞിറങ്ങിയ ഇയാളുടെ ലഗേജിൽ ഒളിപ്പിച്ച നിലയിലായിരുന്നു സ്വർണാഭരണങ്ങൾ.
തിങ്കളാഴ്‌ച്ച പുലർച്ചെ ഷാർജയിൽ നിന്ന് എയർ ഇന്ത്യാ എക്സ്‌പ്രസ് വിമാനത്തിലാണ് നിഷാദ് എത്തിയത്. കഴിഞ്ഞ ദിവസം ധർമടം സ്വദേശിയിൽ നിന്ന് 54 ലക്ഷം രൂപയുടെ സ്വർണം എയർപോർട്ട് പൊലീസ് പിടിച്ചിരുന്നു. എയർപോർട്ട് സ്റ്റേഷൻ എസ്എച്ച്ഒ കെ വി പ്രശാന്തിന്റെ നേതൃത്വത്തിൽ എസ്‌ഐ ഹാഷിം, എഎസ്‌ഐമാരായ എൻ പി സന്ദീപ്, സുജീഷ്, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ കെ ശ്രിജിനേഷ്, ലിജിൻ, ഷമീർ, റനീഷ് എന്നിവരാണ് പരിശോധന നടത്തിയത്




