മലപ്പുറം: ഇൻസ്റ്റാഗ്രാമിൽ യുവതികളുടെ വ്യാജ അക്കൗണ്ട് ഉണ്ടാക്കി അശ്ളീല ചാറ്റുകളും ഫോട്ടോകളും പ്രചരിപ്പിച്ച യുവാവിനെ കാളികാവ് പൊലീസ് അറസ്റ്റു ചെയ്തു. ചോക്കാട് മമ്പാട്ടുമൂല സ്വദേശി പറാട്ടി മുബശിർ (23) നെയാണ് അറസ്റ്റു ചെയ്തത്. മമ്പാട്ടുമൂലയിൽ തന്നെയുള്ള യുവതിയുടെ പരാതിയിലാണ് നടപടി.

2023 ജനുവരി മാസം മുതൽ തന്നെ പരാതിക്കാരിയുടെ ഫോട്ടൊ ഉപയോഗിച്ച് ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ അശ്ളീലം പ്രചരിപ്പിച്ചിരുന്നതായാണ് പരാതി. പരാതിക്കാരിയുടെ ഇന്റസ്റ്റഗ്രാമിലെ തന്നെയുള്ള പെൺ സുഹൃത്തുക്കൾക്കാണ് അശ്ലീല ചാറ്റുകൾ അയച്ചിരുന്നത്. മമ്പാട്ടുമൂലയിലുള്ള മറ്റുള്ള യുവതികളുടെ പേരിൽ ഇത്തരം ചാറ്റുകൾ നടത്തിയിട്ടുണ്ടൊ എന്നു പൊലീസ് പരിശോധിച്ചു വരികയാണ്. വണ്ടിയിൽ പച്ചക്കറി കച്ചവടം നടത്തുന്ന തൊഴിലാണ് പ്രതിക്. പ്രതിയെ കോടതിയിൽ ഹാജരാക്കി .