കോഴിക്കോട്: ബാലുശേരി കോട്ട നട മഞ്ഞപ്പുഴയിൽ ഒഴുക്കിൽപ്പെട്ടു വിദ്യാർത്ഥിയെ കാണാതായി. ബാലുശേരി ഹൈസ്‌കൂളിനു സമീപം ഉണ്ണൂലമ്മൽ കണ്ടി നസീറിന്റെ മകൻ മിഥിലാജിനെ (21) ആണ് മഞ്ഞപ്പുഴയിലെ ആറാളക്കൽ ഭാഗത്ത് കാണാതായത്.

വൈകിട്ട് സുഹൃത്തുക്കൾക്കൊപ്പം പുഴയിൽ കുളിക്കാനിറങ്ങിയതായിരുന്നു. കനത്ത മഴയെ തുടർന്നു പുഴയിൽ വെള്ളം ഉയർന്ന് ഒഴുക്ക് ശക്തമായിരുന്നു. നരിക്കുനിയിൽ നിന്നെത്തിയ അഗ്‌നിരക്ഷാസേനയും നാട്ടുകാരും തിരച്ചിൽ നടത്തുന്നു.