- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രവർത്തിച്ചു കൊണ്ടിരിക്കുന്നതിനിടെ വാഷിങ് മെഷീൻ പൊട്ടിത്തെറിച്ചു; അലക്കുയന്ത്രവും കഴുകാനിട്ടിരുന്ന വസ്ത്രങ്ങളും തെറിച്ചു പോയി: അടുത്ത് ആളില്ലാതിരുന്നതിനാൽ ഒഴിവായത് വൻ ദുരന്തം
കോഴിക്കോട്: മുക്കത്ത് പ്രവർത്തിപ്പിച്ചു കൊണ്ടിരുന്നതിനിടെ വാഷിങ് മെഷീൻ പൊട്ടിത്തെറിച്ചു. കാരശേരി ജംഗ്ഷനിലെ ബൈജു ബാപ്പുട്ടിയുടെ വീട്ടിൽ ഉച്ചയ്ക്കു രണ്ടരയോടെയായിരുന്നു അപകടം ഉണ്ടായത്. പ്രവർത്തിച്ചു കൊണ്ടിരിക്കുന്നതിനിടെ വാഷിങ് മിഷീൻ വൻ ശബ്ദത്തോടെ പൊട്ടിത്തെറിക്കുക ആയിരുന്നു. സമീപത്ത് ആളില്ലാതിരുന്നതിനാൽ വൻദുരന്തം ഒഴിവായി.
നാലു വർഷം പഴക്കമുള്ള സെമി ഓട്ടമാറ്റിക് വാഷിങ് മെഷിനാണു പൊട്ടിത്തെറിച്ചത്. അലക്കുയന്ത്രവും കഴുകാനിട്ടിരുന്ന വസ്ത്രങ്ങളും സ്‌ഫോടനത്തിനിടെ മെഷീനിൽ നിന്നും ചിതറിത്തെറിച്ചു. വയറിൽ എലി കരണ്ട് ഷോർട്ട് സർക്യൂട്ടായിരിക്കാം അപകടകാരണമെന്നാണു കെഎസ്ഇബി അധികൃതർ പറയുന്നത്. പൊട്ടിത്തെറിയിൽ വയറുകളും പൈപ്പുകളും നശിച്ചു. എന്തുകൊണ്ടാണിങ്ങനെ സംഭവിച്ചതെന്ന് അറിയാൻ വാഷിങ് മെഷീൻ കമ്പനിയെ ബന്ധപ്പെടുമെന്നു വീട്ടുകാർ പറഞ്ഞു.
Next Story



