- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തീവണ്ടികളിൽ നിന്നും പുതപ്പും തലയിണയും മോഷ്ടിച്ചു കടത്തി യാത്രക്കാർ; കഴിഞ്ഞ ഒരു മാസത്തിനിടെ നഷ്ടപ്പെട്ടത് 90 ബ്ലാങ്കറ്റുകളും 30 തലയിണയും
കണ്ണൂർ: തീവണ്ടികളിലെ എ.സി. കോച്ചിൽനിന്ന് പുതപ്പും തലയിണയും മോഷ്ടിക്കുന്നവരുടെ എണ്ണം കൂടുന്നു.കഴിഞ്ഞ ഒരുമാസത്തിനിടെ മംഗളുരുവിൽനിന്നുള്ള അഞ്ച് വണ്ടികളിൽ നിന്നും 90-ഓളം ബ്ലാങ്കറ്റുകളാണ് നഷ്ടമായത് 30 തലയിണയും മോഷ്ടാക്കൾ കൊണ്ടു പോയി. ചെന്നൈ വണ്ടികളിലാണ് മഴക്കാലത്ത് മോഷണം കൂടുതലായതെന്ന് റെയിൽവേ വ്യക്തമാക്കി. മോഷണം ഏറിയതിനാൽ ഇപ്പോൾ പല വണ്ടികളിലും ത്രീ ടയർ എ.സി. കോച്ചിൽ ചോദിച്ചാൽമാത്രമേ ടവ്വൽ നൽകാറുള്ളൂ.
മൂന്ന് ചെന്നൈ വണ്ടികളിൽ ഒരുമാസത്തിനിടെ 62 പുതപ്പും 30 തലയിണയും നഷ്ടമായി. മഴക്കാലത്താണ് തലയണ മോഷണം വ്യാപകമായത്. മലബാർ, മാവേലി എക്സ്‌പ്രസുകളിൽ മുപ്പതോളം പുതപ്പ് നഷ്ടപ്പെട്ടു. ഇന്ത്യയിൽ 2208 തീവണ്ടികളിലെ എ.സി. കോച്ചിൽ ബെഡ്റോൾ നൽകുന്നുണ്ട്. ഇതിൽ കിടക്കവിരി, പുതപ്പ് (ബ്ലാങ്കറ്റ്) തലയിണ ഉറ, ടവ്വൽ എന്നിവ ഉൾപ്പെടും.
മലബാർ, മാവേലി, മംഗളൂരു-ചെന്നൈ വെസ്റ്റ് കോസ്റ്റ്, മംഗളൂരു-ചെന്നൈ മെയിൽ, മംഗളൂരു-ചെന്നൈ സൂപ്പർഫാസ്റ്റ് എന്നീ വണ്ടികളിലാണ് മംഗളൂരുവിൽനിന്ന് ബെഡ്റോൾ നൽകുന്നത്. ഇതിൽ ചെന്നൈ വണ്ടികളിലാണ് ഇപ്പോൾ മോഷണം കൂടിയതെന്ന് ജീവനക്കാർ പറയുന്നു. റെയിൽവേയാണ് ബെഡ്റോളിന്റെ ഉടമസ്ഥർ. കഴുകി ഉണക്കി ഇസ്തിരിയിട്ട് വിതരണം ചെയ്യുന്നത് ഏജൻസിയാണ്. അറ്റൻഡർമാർ തീവണ്ടിക്കുള്ളിൽ വിതരണം ചെയ്യും. മംഗളൂരു, എറണാകുളം, കൊച്ചുവേളി എന്നിവയാണ് കഴുകി ഉണക്കുന്ന കേന്ദ്രങ്ങൾ.



