തിരുവനന്തപുര: ദേശീയപാതയിൽ ബാലരാമപുരത്ത് അടുത്തടുത്തുള്ള മൂന്ന് ജൂവലറികളിൽ കവർച്ച. ബാലരാമപുരം - നെയ്യാറ്റിൻകര റോഡിൽ കണ്ണൻ ജൂവലറി, പത്മനാഭ ജൂവലറി, പ്രശാന്ത് ജൂവലറി എന്നീ സ്ഥാപനങ്ങളിലാണ് മോഷണം നടന്നത്.

കണ്ണൻ ജൂവലറിയിൽനിന്ന് വെള്ളി ആഭരണങ്ങളും പത്മനാഭയിൽനിന്ന് മൂന്ന് ഗ്രാം സ്വർണാഭരണവും പ്രശാന്ത് ജൂവലറിയിലെ നാല് ഗ്രാം സ്വർണപ്പണ്ടവുമാണ് മോഷ്ടിക്കപ്പെട്ടത്. അടുത്തടുത്തുള്ള മൂന്ന് ജൂവലറികളുടെയും പൂട്ടുപൊളിച്ച് ഉള്ളിൽ കടന്നായിരുന്നു കവർച്ച. പുലർച്ചെ രണ്ടിനും നാലിനും ഇടയ്ക്കായിരിക്കും മോഷണം എന്നാണ് നിഗമനം.