- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സപ്ലൈകോ സ്റ്റോറുകളിൽ നിത്യോപയോഗ സാധനങ്ങളിൽ ഒന്നു രണ്ടെണ്ണത്തിന്റെ കുറവുണ്ടെങ്കിൽ അതിനെ പർവതീകരിച്ച് കാണിക്കരുതെന്ന് ഭക്ഷ്യ-സിവിൽ സപ്ലൈസ് മന്ത്രി അനിൽ; കുറവുണ്ടെങ്കിൽ പരിഹരിക്കുമെന്നും മന്ത്രി
തിരുവനന്തപുരം: സപ്ലൈകോ സ്റ്റോറുകളിൽ നിത്യോപയോഗ സാധനങ്ങളിൽ ഒന്നുരണ്ടെണ്ണത്തിന്റെ കുറവുണ്ടെങ്കിൽ അതിനെ പർവതീകരിച്ച് കാണിക്കരുതെന്ന് ഭക്ഷ്യ-സിവിൽസപ്ലൈസ് മന്ത്രി ജി.ആർ.അനിൽ. കുറവുണ്ടെങ്കിൽ പരിഹരിക്കും. ഇക്കാര്യത്തിൽ ഊഹാപോഹങ്ങൾ പ്രചരിപ്പിക്കരുതെന്നും മന്ത്രി പറഞ്ഞു.
സപ്ലൈയ്‌ക്കോയ്ക്കും സാന്പത്തിക പ്രതിസന്ധിയുണ്ട്. ഇത്തവണയും മെച്ചപ്പെട്ട ഓണച്ചന്ത ഉണ്ടാകും. ഇതെല്ലാം തകർക്കണമെന്ന് ആഗ്രഹിക്കുന്ന ചിലരുണ്ടെന്നും മന്ത്രി വ്യക്തമാക്കി. പ്രളയ സമയത്ത് പണക്കാരനെന്നോ പാവപ്പെട്ടവനെന്നോ നോക്കാതെ എല്ലാവർക്കും കിറ്റ് നൽകിയതാണ്. പ്രയാസം അനുഭവിക്കുന്ന ആളുകളെ സർക്കാർ ചേർത്തു നിർത്തുമെന്നും മന്ത്രി പറഞ്ഞു.
അതേസമയം സാന്പത്തികമായി മെച്ചപ്പെട്ട കുടുംബങ്ങൾ തങ്ങൾക്ക് കിറ്റിന്റെ ആവശ്യമില്ലെന്ന് സൂചിപ്പിച്ചതായും മന്ത്രി അഭിപ്രായപ്പെട്ടു.
Next Story



