കോട്ടയം: കാർ തട്ടുകടയിലേക്ക് ഇടിച്ചു കയറിയുണ്ടായ അപകടത്തിൽ തമിഴ്‌നാട് സ്വദേശി മരിച്ചു. എംസി റോഡിൽ കോട്ടയം കുറിച്ചി കാലായിൽപ്പടിയിലാണ് സംഭവം.

തമിഴ്‌നാട് സ്വദേശിയായ സ്വാമി ദൊരെയാണ് മരിച്ചത്. അപകടത്തിൽ വഴിയാത്രക്കാരായ നാലു പേർക്കും, കാറോടിച്ച തിരുവനന്തപുരം സ്വദേശിക്കും പരിക്കേറ്റു. നിയന്ത്രണം നഷ്ടമായ കാർ റോഡരികിലെ തട്ടുകടയിലേക്ക് ഇടിച്ചു കയറുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കടയിൽ നിൽക്കുകയായിരുന്നു സ്വാമി ദൊരെ സംഭവസ്ഥലത്ത് തന്നെ മരിച്ചു.