കണ്ണൂർ: കണ്ണൂരിൽ വീണ്ടും തെരുവുനായ ആക്രമണം. കൈതേരി ഇടത്തിൽ 70കാരനാണ് തെരുവു നായയുടെ കടിയേറ്റത്. കുഞ്ഞിപറമ്പത്ത് ഷണ്മുഖന് (70) ആണ് തെരുവ് നായയുടെ ആക്രമണത്തിൽ പരുക്കേറ്റു. കാലിന്റെ തുടയിൽ കടിയേറ്റ ഷണ്മുഖൻ കൂത്തുപറമ്പ് താലൂക്ക് ആശുപത്രിയിലും, തുടർന്ന് തലശ്ശേരി ജനറൽ ആശുപത്രിയിലും ചികിത്സ തേടി.

ചൊവ്വാഴ്ച രാവിലെ കടയിലേക്ക് പോകുന്നതിനിടെയാണ് തെരുവു നായ ആക്രമിച്ചത്. കയ്യിൽ ഉണ്ടായിരുന്ന കുട കൊണ്ട് നായയെ തടയാൻ ശ്രമിച്ചെങ്കിലും ഷണ്മുഖന്റെ കാലിൽ കടിക്കുകയായിരുന്നു. തൊക്കിലങ്ങാടി ഹയർ സെക്കൻഡറി സ്‌കൂളിലെ ബസ് ഡ്രൈവറാണ് ഷണ്മുഖൻ. കൈതേരി ഇടത്തിൽ തെരുവു നായ ശല്യം രൂക്ഷമാണെന്നും, തലനാരിഴയ്ക്കാണ് അക്രമത്തിൽനിന്ന് രക്ഷപ്പെടുന്നതെന്നും നാട്ടുകാർ പറഞ്ഞു.