പാലക്കാട്: അട്ടപ്പാടി ശിരുവാണി പുഴയിൽ 46കാരൻ ഒഴുക്കിൽ പെട്ട് മരിച്ചു. അട്ടപ്പാടി സ്വദേശി ജയനാണ് മരിച്ചത്. ചൂണ്ടയിടുന്നതിനിടെയാണ് അപകടമുണ്ടായത്. ചൂണ്ടയിടുന്നതിനിടെ കാൽതെറ്റി പുഴയിൽ വീഴുകയായിരുന്നു. ഉടൻ തന്നെ നാട്ടുകാർ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.