മയ്യിൽ: പൊലീസ് സ്റ്റേഷനിൽ നിന്നു കൈ വിലങ്ങോടെ രക്ഷപ്പെട്ട പ്രതിയെ പൊലിസ് ചൊവ്വാഴ്ച വൈകുന്നേരം അഞ്ചുമണിയോടെ വേളം വായനശാലയ്ക്കു സമീപത്തുനിന്നും പിടികൂടി. മുണ്ടേരി ചാപ്പ സ്വദേശി കെപി അജ്നാസാണ് പൊലീസിന്റെ കണ്ണുവെട്ടിച്ച് വിലങ്ങുമായി രക്ഷപ്പെട്ടത്. ചൊവ്വാഴ്‌ച്ച ഉച്ചയ്ക്കു രണ്ടുമണിക്കാണ് സംഭവം.

അഞ്ചുദിവസം മുൻപ് കുറ്റിയാട്ടൂരിൽ വീട്ടമ്മ സഞ്ചരിക്കുന്ന ടൂ വീലർ തള്ളിയിട്ട് മൊബൈൽ ഫോൺ മോഷണ കേസിലെ പ്രതിയാണ് അജ്നാസ്. പൊലിസിന്റെ കണ്ണുവെട്ടിച്ചു രക്ഷപ്പെട്ടതിനു പിന്നാലെ പൊലീസ് ഇയാളെ പിന്തുടരുകയായിരുന്നു. വേളം വായനശാലയ്ക്ക് സമീപത്തു വച്ചാണ് ഇയാൾ പിടിയിലായത്.

സ്വകാര്യ സ്ഥാപനത്തിലെ ജോലിയും കഴിഞ്ഞു വീട്ടിലേക്ക് മടങ്ങുകയായിരുന്ന വീട്ടമ്മ. കുറ്റിയാട്ടൂർ ഉരുവച്ചാലിലുള്ള വീടനടുത്തു എത്തിയ സമയം പുറകിൽ ബൈക്കിൽ വന്ന പ്രതിയാണ് സ്‌കൂട്ടി തള്ളിവീഴ്‌ത്തി വീട്ടമ്മയുടെ മൊബൈൽ മോഷ്ടിച്ചു രക്ഷപ്പെട്ടത്. പൊലിസിൽ വിവരമറിയിച്ചതിനെ തുടർന്ന് മയ്യിൽ പൊലിസ് കേസെടുത്തത് അന്വേഷണമാരംഭിച്ചത്.

മയ്യിൽ ഇൻസ്്പെക്ടർ ടി.പി സുമേശന്റെ മേൽനോട്ടത്തിൽ എസ്. ഐ പ്രശോഭ്, രാജീവ് , എ. എസ്. ഐ മനു, സി.പി.ഒ മാരായ ശ്രീജിത്ത്. വിനീത്, അരുൺ, പ്രദീഷ് എന്നിവരടങ്ങിയ അന്വേഷണ സംഘം സംഭവസ്ഥലത്തും പരിസരങ്ങളിലും സ്ഥാപിച്ച പതിനഞ്ചോളം സി.സി.ടി.വി ക്യാമറകൾ പരിശോധിച്ചും മൊബൈൽ ഫോൺ കേന്ദ്രീകരിച്ചും നടത്തിയ അന്വേഷണത്തിലാണ് പൊലീസ് പ്രതിയെ പിടികൂടിയത്.