കൊച്ചി: എറണാകുളത്ത് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയെന്ന കേസിൽ ഒഡീഷ സ്വദേശിയെ തടിയിട്ടപറമ്പ് പൊലീസ് അറസ്റ്റ് ചെയ്തതു. ചെമ്പറക്കിയിലെ ഇഷ്ടിക കളത്തിൽ ജോലി ചെയ്യുന്ന, ഒഡീഷ സ്വദേശി സൽമാൻ ആണ് പിടിയിലായത്.

പെൺകുട്ടിക്ക് ബ്ലീഡിംങ്ങ് ആയി ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോഴാണ് പ്രായപൂർത്തിയായിട്ടില്ല എന്ന് ഡോക്ടർക്ക് മനസിലാകുന്നത്. ഉടനെ ഈ വിവരം തടിയിട്ടപറമ്പ് പൊലീസിൽ അറിയിച്ചു. അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ പെരുമ്പാവൂർ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.