- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കത്തികൊണ്ട് കുത്തി; കൈയിൽ കടിച്ചു മുറിച്ചു; വലിയ തുറയിൽ കേസ് അന്വേഷണത്തിന് എത്തിയ എസ്ഐമാർക്ക് ഗുണ്ടയുടെ ആക്രമണത്തിൽ പരിക്ക്
തിരുവനന്തപുരം: വലിയ തുറയിൽ കേസ് അന്വേഷണത്തിന് എത്തിയ എസ്‌ഐമാരെ പ്രതിയായ ഗുണ്ട ആക്രമിച്ചു പരിക്കേൽപ്പിച്ചു. വധശ്രമക്കേസ് അന്വേഷിക്കാനെത്തിയ എസ്‌ഐമാരെ പ്രതിയായ വലിയതുറ സ്വദേശി അനിൽകുമാർ (ജാങ്കോ കുമാർ) ആണ ആക്രമിച്ചത്. രണ്ട് എസ്‌ഐമാരെ കത്തികൊണ്ട് കുത്തുകയും ഒരാളുടെ കൈയിൽ കടിച്ചു പരുക്കേൽപ്പിക്കുകയും ചെയ്തു. ഇയാളെ പിടികൂടാനുള്ള ശ്രമത്തിനിടെ എസ്‌ഐമാരായ ഇൻസമാം, അജേഷ് എന്നിവർക്കാണു പരുക്കേറ്റത്. മൂന്നു ദിവസം മുൻപാണ് അനിൽകുമാർ ജയിലിൽനിന്ന് ഇറങ്ങിയത്.
Next Story



