- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കർണാടകയിൽ മഴക്കെടുതി രൂക്ഷം; നാലു മരണം
ബംഗുളൂരു: കർണാടകയിൽ മഴക്കെടുതി രൂക്ഷമായതിനെ തുടർന്ന് നാല് പേർ മരിച്ചു. ഉഡുപ്പിയിലും വിജയപുരയിലുമാണ് സംഭവം. ദക്ഷിണ കന്നഡ, ഉഡുപ്പി ജില്ലകളിൽ വീടുകൾക്ക് നാശനഷ്ടം ഉണ്ടായതായി ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.
റോഡുകൾ വെള്ളത്തിലായതോടെ പലയിടത്തും വാഹന ഗതാഗതം തടസപ്പെട്ടു. കർണാടക റവന്യൂ മന്ത്രി നൽകിയ വിവരമനുസരിച്ച് ജൂൺ ഒന്നിനും ജൂലൈ 24 നും ഇടയിൽ 27 പേർ മരിച്ചു. ഇതിൽ ഭൂരഭാഗമാളുകളും ഇടിമിന്നലേറ്റാണ് മരിച്ചത്.
കനത്ത മഴയുടെയും വെള്ളപ്പൊക്കത്തിന്റെയും പശ്ചാത്തലത്തിൽ സംസ്ഥാനം ജാഗ്രതയിലാണെന്നും മന്ത്രി പറഞ്ഞു. കഴിഞ്ഞ രണ്ട് ദിവസത്തിനിടെ ഉഡുപ്പി ജില്ലയിൽ മഴക്കെടുതിയിൽ മൂന്ന് മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. ഞായറാഴ്ച, ഹെബ്രി താലൂക്കിലെ ഷെഡിമനെ ഗ്രാമത്തിൽ 12 വയസുള്ള പെൺകുട്ടി വീടിന് സമീപമുള്ള നദിയിൽ വീണ് മരിച്ചു.
Next Story



