തിരുവനനന്തപുരം: കേരള നിയമസഭാ ചട്ടങ്ങളും നടപടിക്രമങ്ങളും പരിഷ്‌കരണത്തിനായുള്ള ശുപാർശകൾ സമർപ്പിക്കുന്നതിലേക്കായി രൂപീകരിച്ചിരുന്ന അഡ്‌ഹോക് കമ്മിറ്റിയുടെ റിപ്പോർട്ട് സ്പീക്കർക്ക് സമർപ്പിച്ചു.

പട്ടികജാതി, പട്ടികവർഗ്ഗ, പിന്നോക്കവിഭാഗക്ഷേമ-ദേവസ്വവും പാർലമെന്ററികാര്യവും വകുപ്പുമന്ത്രി കെ. രാധാകൃഷ്ണൻ ചെയർമാനും, ബഹു. ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ, ഗവ. ചീഫ് വിപ്പ് ഡോ. എൻ. ജയരാജ്, എ.പി. അനിൽകുമാർ, അനൂപ് ജേക്കബ്, മാത്യു ടി. തോമസ്, മോൻസ് ജോസഫ്, യു. പ്രതിഭ, തിരുവഞ്ചൂർ രാധാകൃഷ്ണൻ, പി.ടി.എ. റഹീം, ടി.പി. രാമകൃഷ്ണൻ, എൻ. ഷംസുദ്ദീൻ, കെ.കെ. ശൈലജ ടീച്ചർ, കടകംപള്ളി സുരേന്ദ്രൻ, ഇ.കെ. വിജയൻ എന്നിവർ അംഗങ്ങളുമായുള്ള കമ്മിറ്റിയാണ് ഇന്ന് (26.7.2023) റിപ്പോർട്ട് സമർപ്പിച്ചത്.