- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മൂവാറ്റുപുഴയിൽ റോഡ് മുറിച്ചുകടക്കുന്നതിനിടെ ബൈക്കിടിച്ചു; നിർമല കോളേജ് വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം
മൂവാറ്റുപുഴ: റോഡ് മുറിച്ചു കടക്കുന്നതിനിടെ ബൈക്കിടിച്ച് ഗുരുതര പരിക്കേറ്റ കോളേജ് വിദ്യാർത്ഥിനി മരിച്ചു. മൂവാറ്റുപുഴ നിർമല കോളേജിലെ അവസാന വർഷ വിദ്യാർത്ഥിനി നമിതയാണ് മരിച്ചത്. നമിതക്കൊപ്പം ഉണ്ടായിരുന്ന വിദ്യാർത്ഥിനിക്കും ബൈക്ക് ഓടിച്ചിരുന്നയാൾക്കും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.
തിരക്കേറിയ പ്രദേശത്ത് ഇരുവശവും നോക്കി ശ്രദ്ധയോടെ റോഡ് മുറിച്ചുകടക്കുകയായിരുന്ന വിദ്യാർത്ഥികളെ അമിത വേഗതയിലെത്തിയ ബൈക്ക് ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. നിർമല കോളേജ് മുന്നിലായിരുന്നു അപകടം നടന്നത്. സംഭവം നടക്കുമ്പോൾ നിരവധി വിദ്യാർത്ഥികൾ ബസ് സ്റ്റോപ്പിൽ ഉണ്ടായിരുന്നു. ഉടൻ തന്നെ പരിക്കേറ്റവരെ ആശുപത്രിയിൽ എത്തിച്ചെങ്കിലും നമിതയുടെ ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.
Next Story




