കാസർകോട്: കരിന്തളം ഏകലവ്യ മോഡൽ റസിഡൻഷ്യൽ സ്പോർട്‌സ് സ്‌കൂളിലെ 19 വിദ്യാർത്ഥികൾക്ക് ദേഹാസ്വാസ്ഥ്യം. ചുമ, ശ്വാസതടസം, ക്ഷീണം എന്നീ ലക്ഷണങ്ങൾ അനുഭവപ്പെട്ടതിനെ തുടർന്ന് കുട്ടികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മെഡിക്കൽ സംഘം സ്‌കൂളിൽ പരിശോധന നടത്തി.