കണ്ണൂർ: വധശ്രമ കേസിൽ പ്രതിയായി ജാമ്യത്തിലിറങ്ങിയ ശേഷം വിദേശത്തേക്ക് കടന്ന പ്രതി ആറുവർഷത്തിന് ശേഷം കരിപ്പൂർ വിമാനത്താവളത്തിൽ അറസ്റ്റിലായി. പ്രതിയായ കോരൻപീടിക സ്വദേശി ഉമൈറിന്റെ മകൻ റമീസ് ബയാൻ (25)നെയാണ് കരിപ്പൂർ വിമാനത്താവളത്തിൽ പിടികൂടിയത്.

പരിയാരം സ്റ്റേഷൻ പരിധിയിൽ 2017ൽ നടന്ന വധശ്രമക്കേസിൽ പ്രതിയായിരുന്ന റമീസ് ഇന്നലെ വിദേശത്തു നിന്ന് കരിപ്പൂർ വിമാനത്താവളത്തിൽ വന്നിറങ്ങിയതോടെയാണ് പിടിയിലായത്. കോടതി വാറണ്ട് പുറപ്പെടുവിച്ചതിനാൽ വിമാനത്താവള അധികൃതർ റമീസിനെ തടഞ്ഞുവെച്ച് പരിയാരം പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. പരിയാരം എസ്‌ഐ.കെ.വി.സതീശന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം വിമാനത്താവളത്തിൽ എത്തിയാണ് റമീസിനെ അറസ്റ്റ് ചെയ്തത്. കോടതി വാറണ്ട് പുറപ്പെടുവിച്ചിരുന്നതിനാൽ വിമാനത്താവള അധികൃതർ പ്രതിയെ തിരിച്ചറിയുകയായിരുന്നു.