- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇരിക്കൂറിൽ വീട്ടമ്മയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി
ഇരിക്കൂർ: വീട്ടമ്മയെ വീട്ടുകിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. പടിയൂർ ബ്ലാത്തൂരിലെ മിനി (45) ആണ് മരിച്ചത്. ഭർത്താവ്: കെ.പി.ഗോപാലകൃഷ്ണൻ.
മക്കൾ: സായൂജ് (കെ.എ.പി മാങ്ങാട്ടുപറമ്പ്) ശീതൾ പി.ജി. വിദ്യാർത്ഥിനി -(ആലുവ). സഹോദരങ്ങൾ: പ്രിയേഷ് (ക്ലാർക്ക്, പയ്യാവൂർ പഞ്ചായത്ത്), ലിനി.
ഇരിട്ടിയിൽ നിന്ന് ഫയർഫോഴ്‌സ് എത്തിയാണ് മൃതദേഹം പുറത്തെടുത്തത്. ബുധനാഴ്ച വൈകുന്നേരം നാലു മണിയോടെയാണ് മിനിയെ കാണാതായത്. കിണറ്റിൽ വീണതെന്ന സംശയത്തെ തുടർന്ന് ഫയർഫോഴ്‌സിൽ വിവരം അറിയിക്കുകയായിരുന്നു. സംസ്‌കാരം വ്യാഴാഴ്ച ഉച്ചയ്ക്കു ശേഷം നടക്കും.
Next Story




