പാലക്കാട്: വാളയാർ ടോൾ പ്ലാസയിൽ എക്‌സൈസ് സംഘം നടത്തിയ വാഹന പരിശോധനക്കിടെ ലഹരിവസ്തുക്കളുമായി യുവാവ് പിടിയിൽ. മലപ്പുറം പെരിന്തൽമണ്ണ ഏലംകുളം പൂളക്കാപറമ്പിൽ സവാദ്(27) ആണ് പിടിയിലായത്. ഇയാളിൽനിന്ന് 27.20 ഗ്രാം എംഡിഎംഎ, 0.05 ഗ്രാം എൽഎസ്ഡി സ്റ്റാംപ് എന്നിവ കണ്ടെത്തി.

ജില്ലാ എക്‌സൈസ് സ്‌പെഷൽ സ്‌ക്വാഡ് ഇൻസ്‌പെക്ടർ കെ.ആർ.അജിത്തിന്റെ നേതൃത്വത്തിലുള്ള എക്‌സൈസ് സംഘമാണ് പരിശോധന നടത്തിയത്. ഐബി ഇൻസ്‌പെക്ടറായ നൗഫൽ, പ്രിവന്റീവ് ഓഫീസർമാരായ വി.ആർ.സുനിൽകുമാർ, കെ.ജെ. ഓസ്റ്റിൻ, ആർ.എസ്.സുരേഷ്, ടി.ആർ. വിശ്വകുമാർ, എക്‌സൈസ് സ്‌ക്വാഡ് പ്രിവന്റീവ് ഓഫിസർമാരായ അജിത്കുമാർ, സിഇഒമാരായ പ്രസാദ്, പി.ബിനു, വനിത ഓഫിസർ സംഗീത, രാഹുൽ തുടങ്ങിയവർ പരിശോധനയിൽ പങ്കെടുത്തു. കോടതിയിൽ ഹാജരാക്കി പ്രതിയെ റിമാൻഡ് ചെയ്തു.