തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിക്ക് സഹായധനമായി 30 കോടി രൂപ കൂടി അനുവദിച്ചതായി ധനകാര്യവകുപ്പ് മന്ത്രി കെ.എൻ.ബാലഗോപാൽ അറിയിച്ചു. ഇതോടെ ഈ മാസം കെ.എസ്.ആർ.ടി.സിക്ക് വിവിധ ഇനങ്ങളിലായി ആകെ 201 കോടി രൂപയാണ് അനുവദിച്ചിട്ടുള്ളത്.

നടപ്പുസാമ്പത്തികവർഷം നാല് മാസക്കാലയളവിൽ 750 കോടി രൂപയാണ് ഇതിനകം കെ.എസ്.ആർ.ടി.സിക്ക് സഹായമായി ആകെ നൽകിയത്.