- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രണയാഭ്യർത്ഥന നിരസിച്ചതിന്റെ പ്രതികാരം; വീട്ടിൽ അതിക്രമിച്ചുകയറി പതിനേഴുവയസുകാരിയെ മാനഭംഗപ്പെടുത്താൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ
തലശേരി: പ്രണയാഭ്യർത്ഥന നിരസിച്ചതിന്റെ പ്രതികാരമായി വീട്ടിൽ അതിക്രമിച്ചുകയറി പതിനേഴുവയസുകാരിയെ മാനഭംഗപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതി അറസ്റ്റിൽ. തലശേരി സംഗമം ജങ്ഷനിലെ ഓവർ ബ്രിഡ്ജിനടുത്തുവെച്ചു കടന്നു പിടിക്കുകയും പുറകെ പോയി വീട്ടിലെത്തി ശല്യം ചെയ്യുകയും ചെയ്ത കേസിലാണ് പത്തൊമ്പതു വയസുകാരനെ കതിരൂർ പൊലിസ് അറസ്റ്റു ചെയ്തത്.
മാനന്തേരി വലിയ പറമ്പത്ത് പി അഭിനന്ദിനെയാണ് കതിരൂർ സി. ഐ മഹേഷിന്റെ നേതൃത്വത്തിലുള്ള പൊലിസ് സംഘം അറസ്റ്റ് ചെയ്തത്. ബുധനാഴ്‌ച്ച ഉച്ചയ്ക്ക് ഒന്നേ കാലിനാണ് സംഭവങ്ങളുടെ തുടക്കം. തലശേരി ഓവർ ബ്രിഡ്ജിനു സമീപം ബസ് കാത്തു നിൽക്കുകയായിരുന്ന പെൺകുട്ടിയെ സമീപിച്ചു അഭിനന്ദ് പ്രണയാഭ്യർത്ഥന നടത്തുകയും നിരസിച്ചപ്പോൾ കടന്നു പിടിക്കുകയുമായിരുന്നു.
പിന്നീട് പെൺകുട്ടിയെ പിൻതുടർന്ന് വീട്ടിലെത്തി അതിക്രമിച്ചു കടന്ന് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി പീഡിപ്പിക്കാൻ ശ്രമിച്ചുവെന്നാണ് പരാതി.പെൺകുട്ടി ബഹളം വെച്ചതിനെ തുടർന്ന് നാട്ടുകാർ യുവാവിനെ സംഭവസ്ഥലത്തു നിന്നും പിടികൂടി കതിരൂർ പൊലിസിൽ ഏൽപ്പിക്കുകയായിരുന്നു.