- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അടയ്ക്കാവ്യാപാരത്തിന്റെ പേരിൽ വ്യാജ ജി.എസ്.ടി. ബില്ലുകൾ ചമച്ച് ഒമ്പതരക്കോടിയുടെ ജിഎസ്ടി തട്ടിപ്പ്: രണ്ടു പേർ അറസ്റ്റിൽ
തിരുവനന്തപുരം: അടയ്ക്കാവ്യാപാരത്തിന്റെ പേരിൽ വ്യാജ ജി.എസ്.ടി. ബില്ലുകൾ ഉണ്ടാക്കി തട്ടിപ്പു നടത്തിയ കേസിൽ രണ്ടുപേരെ ഇന്റലിജൻസ് വിഭാഗം അറസ്റ്റുചെയ്തു. കാട്ടുങ്ങൽ അലിയാർ അഷറഫ്, ഷൗക്കത്ത് എന്നിവരെയാണ് കണ്ണൂരിലും ആലപ്പുഴയിലും നടന്ന പരിശോധനയിൽ അറസ്റ്റുചെയ്തത്. 9.5 കോടിയുടെ നികുതിവെട്ടിച്ചെന്നാണ് പ്രാഥമിക നിഗമനം.
കേരളത്തിലെയും കർണാടകയിലെയും ഇന്റലിജൻസ് വിഭാഗങ്ങൾ ഒരുമിച്ചുനടത്തിയ പരിശോധനയിലാണ് വെട്ടിപ്പ് കണ്ടെത്തിയത്. വ്യാജബില്ലുകൾ നിർമ്മിച്ചാൽ അറസ്റ്റിനും വിചാരണയ്ക്കുംപുറമേ പിഴയീടാക്കുകയും സാധനങ്ങളും സ്വത്തുക്കളും കണ്ടുകെട്ടുകയും ചെയ്യുമെന്ന് സംസ്ഥാന ജി.എസ്.ടി. കമ്മിഷണർ അറിയിച്ചു.
Next Story