- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഹിമപ്പരപ്പിൽ മഞ്ഞുരുകി; മാറ്റർഹോൺ മഞ്ഞുമലനിരകളിൽ നിന്നും 37 വർഷം പഴക്കമുള്ള മൃതദേഹം കണ്ടെത്തി
ജനീവ: സ്വിറ്റ്സർലൻഡിലെ മാറ്റർഹോൺ മഞ്ഞുമലനിരകളിൽ 1986ൽ കാണാതായ ജർമൻ മലകയറ്റക്കാരന്റെ മൃതദേഹം ലഭിച്ചു. ഹിമപ്പരപ്പിൽ മഞ്ഞുരുകിയതിനെത്തുടർന്നാണ് മൃതദേഹം തെളിഞ്ഞുവന്നത്. മൃതദേഹം കണ്ടെത്തിയതും മലകയറ്റക്കാർ തന്നെ.
പൊലീസ് ഫൊറൻസിക്, ഡിഎൻഎ പരിശോധനകൾ നടത്തി മൃതദേഹം 86ൽ കാണാതായ 38 വയസ്സുള്ള സാഹസികന്റേതായിരുന്നുവെന്നു സ്ഥിരീകരിച്ചു. ഇദ്ദേഹത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.
നൂറ്റാണ്ടിലെ ഏറ്റവും കൂടിയ മഞ്ഞുരുക്കമാണ് സ്വിറ്റ്സർലൻഡിൽ ഇപ്പോൾ. ഇതോടെ 2 ദശകത്തിനിടെ കാണാതായ പലരുടെയും മൃതദേഹങ്ങൾ ലഭിക്കുന്നുണ്ട്. 1970ലെ മഞ്ഞുകാറ്റിൽപ്പെട്ട് കാണാതായ 2 ജാപ്പനീസ് സാഹസികരുടെ മൃതദേഹം 2015 ൽ കണ്ടെത്തിയിരുന്നു.
Next Story