അടൂർ: ജനറൽ ആശുപത്രിയിൽ ഡ്യൂട്ടി ഡോക്ടറെ കൈയേറ്റം ചെയ്യാൻ ശ്രമിക്കുകയും സെക്യൂരിറ്റി ജീവനക്കാരെ മർദിക്കുകയും ചെയ്ത കേസിൽ പ്രതി അറസ്റ്റിൽ. ആനന്ദപ്പള്ളി പന്നിവിഴയിൽ നിന്നും വടക്കടത്തുകാവ് മുരുകൻ കുന്ന് രാജേഷ് ഭവനം മനോജ് കുമാറി(48)നെയാണ്പൊലീസ് അറസ്റ്റ് ചെയ്തത്.

ശനിയാഴ്ച പുലർച്ചെ അഞ്ചരയോടെ പ്രതി ആശുപത്രി കാഷ്വാലിറ്റിയിൽ അതിക്രമിച്ചുകടന്ന് ഡ്യൂട്ടി ഡോക്ടറെ ആക്രമിക്കാൻ ശ്രമിക്കുകയും ബഹളം വയ്ക്കുകയുമായിരുന്നു. പിന്തിരിപ്പിക്കാൻ ശ്രമിച്ച സെക്യൂരിറ്റി ജീവനക്കാരെ ദേഹോപദ്രവമേൽപ്പിച്ചു. പൊലീസ് സ്ഥലത്തെത്തി ഇയാളെ അറസ്റ്റ് ചെയ്തു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.