- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കണ്ണുകൾ മാത്രം പുറത്തുകാണത്തക്ക രീതിയിൽ ശിരോവസ്ത്രം ധരിച്ചെത്തി; കണ്ണിൽ മുളകുപൊടിയെറിഞ്ഞ് മാല പൊട്ടിച്ച് രക്ഷപ്പെടാൻ ശ്രമം; ബ്യൂട്ടി പാർലർ ജീവനക്കാരിയുടെ മാല കവർന്ന യുവതി അറസ്റ്റിൽ
നെടുമങ്ങാട്: മുഖം മറയ്ക്കുന്ന ശിരോവസ്ത്രം ധരിച്ചെത്തി ബ്യൂട്ടി പാർലർ ജീവനക്കാരിയുടെ മാല പൊട്ടിച്ചു കടന്നുകളയാൻ ശ്രമിച്ച യുവതി അറസ്റ്റിൽ. തൊളിക്കോട് വില്ലേജിൽ പണ്ടാരവിളാകം തോട്ടരികത്ത് വീട്ടിൽ മാലിനി (46)യാണ് അറസ്റ്റിലായത്. മുളകുപൊടി എറിഞ്ഞാണ് ജീവനക്കാരിയുടെ മാല കവർന്നത്.
നെടുമങ്ങാട് ഗേൾസ് ഹയർസെക്കൻഡറി സ്‌കൂളിനു മുൻവശത്തെ ബ്ലൂബെറി ബ്യൂട്ടിപാർലറിൽ ശനിയാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു സംഭവം. കണ്ണുകൾ മാത്രം പുറത്തുകാണത്തക്ക രീതിയിൽ ശിരോവസ്ത്രം ധരിച്ച ഒരു സ്ത്രീ വന്ന് മുഖം മിനുക്കണെമന്നു പറഞ്ഞു. ജോലികഴിഞ്ഞപ്പോൾ തന്റെ നാത്തൂന്റെ കൈയിലാണ് പണമെന്നും അവർ വരുന്നതു വരെ കാത്തിരിക്കാമെന്നും പറഞ്ഞു.
ഇതിനിടെ, ഈ സ്ഥാപനത്തിലെ ജോലിക്കാരിയായ ആനാട് വടക്കേലെ മൈലമൂട്ട് വീട്ടിൽ ബി.ശ്രീക്കുട്ടിയുടെ മാല പിടിച്ചുനോക്കുകയും സ്വർണമാണെന്ന് ഉറപ്പുവരുത്തുകയും ചെയ്തു. തുടർന്ന് രണ്ടുമണിയോടെ ആരുമില്ലാതിരുന്ന സമയത്ത് മാലിനി ബാഗിൽനിന്ന് മുളകുപൊടിയെടുത്ത് ശ്രീക്കുട്ടിയുടെ മുഖത്തെറിഞ്ഞു. മാല പൊട്ടിച്ചെടുത്തു കടന്നുകളയാൻ ശ്രമിച്ചു.
കണ്ണിൽ മുളകുപൊടി വീണ ശ്രീക്കുട്ടി നിലവിളിച്ചുകൊണ്ട് സ്ഥാപനത്തിന്റെ മുൻവശത്തെ ചില്ലുവാതിൽ പൊട്ടിച്ചു പുറത്തിറങ്ങി നിലവിളിച്ചു. പരിസരത്തുള്ള കടക്കാരും നാട്ടുകാരും ചേർന്ന് മാലിനിയെ തടഞ്ഞുവെച്ചു. തുടർന്ന് നെടുമങ്ങാട് സ്റ്റേഷനിൽ എത്തിച്ചു.




