കണ്ണൂർ: പെരിങ്ങോത്ത് കാറിടിച്ച് സ്‌കൂട്ടർ യാത്രക്കാരൻ മരിച്ചു. വയക്കരയിലെ മയിൽ വളപ്പിൽ ഭാസ്‌ക്കരൻ (67) ആണു മരിച്ചത്. ചികിത്സയിലിരിക്കെയാണു മരണം. 25ാം തിയതി രാവിലെ 11നാണു അപകടം നടന്നത്. സംസ്‌ക്കാരം നാളെ രാവിലെ 10ന്. ഭാര്യ:ശാന്ത, മക്കൾ: സുരേഷ്, റീന, ലീന.