- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോന്നിയിൽ ഹോട്ടൽ നടത്തിപ്പുകാരനെ കെട്ടിടത്തിന് മുകളിൽനിന്ന് വീണ് മരിച്ച നിലയിൽ കണ്ടെത്തി; മൃതദേഹം കണ്ടെത്തിയത് തല തറയിലിടിച്ച് രക്തം വാർന്ന നിലയിൽ
പത്തനംതിട്ട: കോന്നിയിൽ ഹോട്ടൽ നടത്തിപ്പുകാരനെ കെട്ടിടത്തിന് മുകളിൽനിന്ന് വീണ് മരിച്ച നിലയിൽ കണ്ടെത്തി. 43കാരനായ അഭിലാഷിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. തിങ്കഴാഴ്ച പുലർച്ചെ അഞ്ചരയോടെയാണ് നാട്ടുകാർ മൃതദേഹം കണ്ടത്. മുകൾനിലയിൽനിന്ന് കാൽവഴുതി വീണതാവാം മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.
തല തറയിലിടിച്ച് രക്തം വാർന്ന നിലയിൽ മേൽമുണ്ടില്ലാതെ മൃതദേഹം റോഡിൽ മലർന്നുകിടക്കുന്ന നിലയിലായിരുന്നു. റോഡിനോട് ചേർന്ന കെട്ടിടത്തിന്റെ രണ്ടാം നിലയിലായിരുന്നു അഭിലാഷ് താമസിച്ചിരുന്നത. പൊലീസ് പ്രാഥമികാന്വേഷണം നടത്തി. അസ്വാഭാവിക മരണത്തിന് കോന്നി പൊലീസ് കേസെടുത്തു.
ബന്ധുക്കളുടെയടക്കം മൊഴിരേഖപ്പെടുത്തി. കഴിഞ്ഞദിവസം രാത്രി മദ്യപിച്ച് ലക്കുകെട്ട നിലയിലായിരുന്നു അഭിലാഷ് കെട്ടിടത്തിലേക്ക് കയറിപ്പോയതെന്ന് അമ്മ മൊഴിനൽകി. രാവിലെ 6.45-ഓടെ മൃതശരീരം പത്തനംതിട്ട ജനറൽ ആശുപത്രിയിലേക്ക് മാറ്റി. 11 മണിയോടെ ഇൻക്വസ്റ്റ്, പോസ്റ്റമോർട്ടം നടപടികളിലേക്ക് കടക്കും.



