- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വഞ്ചിയൂർ കോടതി പരിസരത്തെ ജുഡിഷ്യൽ ഉദ്യോഗസ്ഥരുടെ ക്വാർട്ടേഴ്‌സിന് മുന്നിൽ വച്ച് ആക്രമണം; തലസ്ഥാനത്ത് പ്രഭാത സവാരിക്കിടെ സ്ത്രീയെ മാനഭംഗപ്പെടുത്താൻ ശ്രമിച്ച കേസിൽ കുറ്റപത്രം
തിരുവനന്തപുരം: തലസ്ഥാനത്ത് പ്രഭാത സവാരിക്കിടെ സ്ത്രീയെ കടന്നു പിടിച്ച് മാന ഭംഗപ്പെടുത്താൻ ശ്രമിച്ച കേസിൽ കുറ്റപത്രം സമർപ്പിച്ചു. തിരുവനന്തപുരം പതിനൊന്നാം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് കോടതി കുറ്റപത്രം ഫയലിൽ സ്വീകരിച്ചു. പ്രതി നേമം കരുമം സ്വദേശി വിനോദ് കുമാർ മകൻ ശ്രീജിത്തിനെതിരെ സിറ്റി വഞ്ചിയൂർ പൊലീസാണ് കുറ്റപത്രം സമർപ്പിച്ചത്.
ശ്രീജിത്ത് സംഭവ ദിവസമായ 2022 നവംബർ 24 ന് ഉച്ചതിരിഞ്ഞ് 3.30 ന് തന്നെ പിടിയിലായി. കേന്ദ്രസർക്കാർ ജീവനക്കാരിയാണ് യുവതി. പ്രതിയുടെ അമ്മയെ ജോലിക്ക് കൊണ്ട് വിട്ട് തിരിച്ച് വരുന്നതിനിടെയാണ് പ്രതി അക്രമം നടത്തിയത്. പുലർച്ചെ ആറരയോടെയാണ് സംഭവം. വഞ്ചിയൂർ കോടതി പരിസരത്തെ ജുഡിഷ്യൽ ഉദ്യോഗസ്ഥരുടെ ക്വാർട്ടേഴ്‌സിന് മുന്നിൽ വച്ചാണ് സ്ത്രീ ആക്രമിക്കപ്പെട്ടത്. സ്‌കൂട്ടറിൽ പോയ പ്രതി പ്രഭാത നടത്തത്തിനിറങ്ങിയ സ്ത്രീയെ തടഞ്ഞ് നിർത്തി മാനത്തെ അധിക്ഷേപിക്കണമെന്ന ഉദ്ദേശ്യത്തോടെ കടന്നുപിടിച്ച് കൈയേറ്റവും ബലപ്രയോഗവും നടത്തി ആക്രമിച്ചെന്നാണ് കേസ്.
സ്‌കൂട്ടറിലിരുന്ന് പ്രതി സ്ത്രീയെ കടന്ന് പിടിക്കുകയായിരുന്നു. പ്രതിരോധിക്കുന്നതിനിടെ നിലത്ത് വീണ സ്ത്രീക്ക് പരിക്കേറ്റു. ആശുപത്രിയിൽ ചികിത്സ തേടിയ ശേഷം നൽകിയ പരാതിയിലാണ് അന്വേഷണം തുടങ്ങിയത്. വാഹനത്തിന്റെ നമ്പർ സി സി ടി വി യിൽ നിന്ന് തിരിച്ചറിഞ്ഞാണ് പൊലീസ് പ്രതിയിലേക്ക് എത്തിയത്. മൊബൈൽ നമ്പർ ഓഫ് ചെയ്ത് നഗരത്തിൽ കറങ്ങുകയായിരുന്ന പ്രതിയെ മൂന്നരയോടെ നേമത്തിന് സമീപം കരുമത്ത് നിന്നാണ് പിടികൂടിയത്. സ്‌കൂട്ടർ പ്രതിയുടെ അമ്മയുടെ പേരിലാണ്.
പേട്ടയിലെ ഫ്‌ളാറ്റിൽ അമ്മയെ വീട്ടുജോലിക്ക് കൊണ്ട് വിട്ട് മടങ്ങുന്നതിനിടെയാണ് പ്രതി അക്രമം നടത്തിയത്. പ്രതിയെ പരാതിക്കാരി തിരിച്ചറിഞ്ഞിട്ടുണ്ട്. തുടർന്ന് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്