- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കാറിന് പിന്നിൽ അമ്മ ഓടിച്ച സ്‌കൂട്ടർ ഇടിച്ചു; സ്‌കൂട്ടറിന് മുന്നിൽ നിന്നിരുന്ന അഞ്ചു വയസുകാരൻ ഹാൻഡിൽ ബാറിൽ നെഞ്ച് ഇടിച്ച് മരിച്ചു
പത്തനംതിട്ട: കാറിന് പിന്നിൽ സ്‌കൂട്ടർ ഇടിച്ച് അഞ്ച് വയസുകാരൻ മരിച്ചു. സീതത്തോട് കൊച്ചുകോയിക്കൽ സതീഷ് ഭവനം സതീഷ്-അശ്വതി ദമ്പതികളുടെ മകൻ കൗശിഷ് എസ്. നായർ ആണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ സീതത്തോട് പവർ ഹൗസിന് മുന്നിലാണ് സംഭവം.
സീതത്തോട് വിദ്യാധിരാജ സ്‌കൂളിലെ യു.കെ.ജി വിദ്യാർത്ഥിയാണ് കൗശിക്. അമ്മ അശ്വതിക്കൊപ്പം സ്‌കൂട്ടറിൽ സ്‌കൂളിലേക്ക് പോകുമ്പോഴാണ് അപകടം നടന്നത്. മുന്നിൽ പോയ കാറിന് പിന്നിൽ ഇവർ സഞ്ചരിച്ചിരുന്ന സ്‌കൂട്ടർ ഇടിക്കുകയായിരുന്നു. സ്‌കൂട്ടറിന് മുന്നിൽ നിന്നിരുന്ന കൗശികിന്റെ നെഞ്ചിന്റെ ഭാഗം ഹാൻഡലിൽ ശക്തിയായി ഇടിക്കുകയായിരുന്നു. ഉടൻ തന്നെ പത്തനംതിട്ട മുത്തൂറ്റ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. ചിറ്റാർ പൊലീസ് മേൽനടപടി സ്വീകരിച്ചു.
ശ്രീലാല്‍ വാസുദേവന്‍ മറുനാടന്‍ മലയാളി പത്തനംതിട്ട ന്യൂസ് കോണ്ട്രിബ്യൂട്ടര്
Next Story