പാലക്കാട്: അട്ടപ്പാടിയിൽ അഞ്ചംഗ കുടുംബം സഞ്ചരിച്ച കാർ കാട്ടാന തകർത്തു. തലനാരിഴയ്ക്കാണ് എല്ലാവരം രക്ഷപ്പെട്ടത്. വൃദ്ധയും കുട്ടികളും അടക്കമുള്ളവർ കാറിലുണ്ടായിരുന്നു.

വ്യാഴാഴ്ച രാത്രി ഏഴരയോടെ പരപ്പൻതറയിൽനിന്ന് ചീരക്കടവിലേക്ക് പോവുമ്പാഴാണ് സംഭവം. പെട്ടെന്ന് വാഹനത്തിന്റെ മുന്നിലെത്തിയ ഒറ്റയാൻ കാർ മൂന്ന് തവണ കൊമ്പിൽ ഉയർത്തി.

ഇവർ ബഹളം വച്ചതോടെ ആന തൊട്ടടുത്ത പുഴയിലേക്ക് ഇറങ്ങിപ്പോവുകയായിരുന്നു. രാത്രിയിൽ പ്രദേശത്ത് കാട്ടാന ശല്യം രൂക്ഷമാണെന്ന്  നാട്ടുകാർ പറഞ്ഞു.