പത്തനംതിട്ട: പത്തനംതിട്ട എക്‌സൈസ് ഇന്റലിജൻസ് വിഭാഗം നൽകിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പത്തനംതിട്ട ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണർ വി.എ. സലീമിന്റെ നിർദ്ദേശാനുസരണം പത്തനംതിട്ട എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എസ്. ഷാജിയുടെ നേതൃത്വത്തിൽ ആറന്മുള, മാലക്കര ആൽത്തറ ജംഗ്ഷനിൽ നടത്തിയ വാഹന പരിശോധനയിൽ പശ്ചിമ ബംഗാൾ സ്വദേശി സഹിദുൾ ഇസ്ലാം എന്നയാളുടെ പക്കൽ നിന്നും 1.150 കിലോഗ്രാം കഞ്ചാവ് കണ്ടെടുത്തു.

ആസാമിൽ നിന്നും ഓണത്തോടനുബന്ധിച്ച് കഞ്ചാവ് കടത്തിക്കൊണ്ടു വരുന്നു എന്നുള്ള രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ആയിരുന്നു വാഹന പരിശോധന. പത്തനംതിട്ട കുലശേഖരപതി ഭാഗത്ത് തൊഴിലാളികളുടെ ഇടയിൽ സ്ഥിരമായി കഞ്ചാവ് വിതരണം ചെയ്യുന്ന ആളാണ് പ്രതി. പ്രതിയെ അറസ്റ്റ് ചെയ്ത് റിമാന്റ് ചെയ്തു. പരിശോധനയിൽ എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ എസ്. ഷാജി, പ്രിവന്റീവ് ഓഫീസർമാരായ എസ്. സുരേഷ് കുമാർ, വി.കെ സുരേഷ്, സിവിൽ എക്‌സൈസ് ഓഫീസർ എം. എൻ അനോഷ്, ഡ്രൈവർ സതീശൻ എന്നിവർ പങ്കെടുത്തു.