- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഡൽഹിയിൽ കാണാതായ 32 കാരന്റെ ജഡം 26 ദിവസങ്ങൾക്ക് ശേഷം ഓടയിൽ നിന്നും കണ്ടെത്തി; വെടിവെച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം ഓടയിൽ കൊണ്ടിട്ടുവെന്ന് കണ്ടെത്തൽ
ന്യൂഡൽഹി: ഡൽഹിയിൽ കാണാതായ 32 കാരന്റെ ജഡം 26 ദിവസങ്ങൾക്ക് ശേഷം ഓടയിൽ നിന്നും കണ്ടെത്തി. ദക്ഷിണ ഡൽഹിയിലെ മൂൾചന്ദിൽ നിന്നും കാണാതായ ഇരയെ ദ്വാരകയിലെ സെക്ടർ 14 ബിയിലെ ഓടയിൽ നിന്നുമാണ് കണ്ടെത്തിയത്. പ്രതി ശശാങ്ക് സിംഗിനെ പൊലീസ് അറസ്റ്റ് ചെയ്തു. തുടർച്ചയായി ലൈംഗിക താൽപ്പര്യം പ്രകടിപ്പിച്ചതിനെ തുടർന്നാണ് താൻ ഇരയെ കൊലപ്പെടുത്തിയതെന്നാണ് ശശാങ്ക് സിംഗിന്റെ മറുപടി.
വെടിവെച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം ഓടയിൽ കൊണ്ടിടുകയായിരുന്നു. ജൂലൈ 9 മുതലാണ് ഇരയെ കാണാതായത്. ജൂലൈ 14 ന് ഇരയുടെ പിതാവിനെ വിളിച്ച് 20 ലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെട്ടു. ഇത് പിന്നീട് സംസാരിച്ച് 15 ലക്ഷമാക്കി കുറച്ചു. ഇതോടെ മോചനദ്രവ്യം ആവശ്യപ്പെട്ടുള്ള തട്ടിക്കൊണ്ടു പോകലിന് അംബേദ്ക്കർ നഗർ പൊലീസ് കേസുമെടുത്തു.
Next Story



