- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിവാഹം പോലെ വ്യക്തിജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട സന്ദർഭങ്ങളിൽ പോലും ഉപഭോക്താവ് എന്ന നിലയിൽ കബളിപ്പിക്കപ്പെടുന്നത് അംഗീകരിക്കാനാവില്ല; വിവാഹ വസ്ത്രം ഭംഗിയായി ഡിസൈൻ ചെയ്ത് നൽകിയില്ല; ഡി ഐസ്ലെ ബ്രൈഡൽസ് ബോട്ടിക് ഉടമ നഷ്ടപരിഹാരം നൽകണം: ഉപഭോക്തൃ കോടതി
കൊച്ചി: വിവാഹ വസ്ത്രം ഉപഭോക്താവ് നിർദ്ദേശിച്ച മെറ്റീരിയൽ ഉപയോഗിച്ച് ഭംഗിയായി ഡിസൈൻ ചെയ്തു നൽകുന്നതിൽ വീഴ്ചവരുത്തിയ ബോട്ടിക് സ്ഥാപനം, പിഴതുക സഹിതം നഷ്ടപരിഹാരം നൽകണമെന്ന് എറണാകുളം ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ ഉത്തരവിട്ടു. ആലപ്പുഴ പുത്തൻകാവ് സ്വദേശി മേഘ സാറ വർഗീസ്, കൊച്ചിയിലെ D'Aisle Bridals എന്ന സ്ഥാപനത്തിനെതിരെ നൽകിയ പരാതിയിലാണ് കമ്മീഷൻ പ്രസിഡന്റ് ഡി ബി ബിനു, മെമ്പർമാരായ വി രാമചന്ദ്രൻ, ടി എൻ ശ്രീവിദ്യ എന്നിവർ അടങ്ങിയ ബെഞ്ചിന്റെ ഉത്തരവ്.
'വിവാഹം പോലെ വ്യക്തിജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട സന്ദർഭങ്ങളിൽപോലും ഉപഭോക്താവ് എന്ന നിലയിൽ കബളിപ്പിക്കപ്പെടുന്നത് അംഗീകരിക്കാനാവില്ലെന്ന്' കോടതി അഭിപ്രായപ്പെട്ടു. അഡ്വാൻസായി കൈപ്പറ്റിയ 23,500/ രൂപയും നഷ്ടപരിഹാരമായി 10000/ രൂപ ഉൾപ്പെടെ 33500/ രൂപ 30 ദിവസത്തിനകം സ്ഥാപന ഉടമഉപഭോക്താവിന് നൽകാനും ഉത്തരവിലുണ്ട്. പരാതിക്കാരിക്ക് വേണ്ടി അഡ്വക്കേറ്റ് മുരുകൻ ഇ എം ഹാജരായി.



