- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പൊലീസിന്റെ സഹായത്തോടെ പ്രതിയെ മാറ്റിയെന്നും മുൻ ഡിവൈഎസ്‌പിയാണ് കേസ് അട്ടിമറിക്കാൻ സഹായിച്ചതെന്നും വെളിപ്പെടുത്തൽ; പോക്‌സോ കേസിൽ പ്രതിയെ മാറ്റിയെന്ന മുൻ എംഎൽഎ ജോർജ് എം തോമസിനെതിരായ ആരോപണത്തിൽ ഗുരുതര വെളിപ്പെടുത്തലുമായി പെൺകുട്ടിയുടെ രണ്ടാനച്ഛൻ
തിരുവനന്തപുരം: പോക്‌സോ കേസിൽ പ്രതിയെ മാറ്റിയെന്ന സിപിഎം മുൻ എംഎൽഎ ജോർജ് എം തോമസിനെതിരായ ആരോപണത്തിൽ ഗുരുതര വെളിപ്പെടുത്തലുമായി പെൺകുട്ടിയുടെ രണ്ടാനച്ഛൻ. പൊലീസിന്റെ സഹായത്തോടെ പ്രതിയെ മാറ്റിയെന്നും മുൻ ഡിവൈഎസ്‌പിയാണ് കേസ് അട്ടിമറിക്കാൻ സഹായിച്ചതെന്നും രണ്ടാനച്ഛന്റേതായി പുറത്ത് വന്ന ശബ്ദരേഖയിലുണ്ട്. മുൻ ഡിവൈഎസ്‌പിക്ക് പ്രതിഫലമായി റിസോർട്ട് നൽകിയെന്നും ശബ്ദരേഖയിൽ പറയുന്നു.ജോർജ് എം തോമസിനെതിരെ ഗുരുതരമായ കുറ്റങ്ങൾ സിപിഎം അന്വേഷണ കമ്മീഷൻ കണ്ടെത്തിയിരുന്നുവെന്നാണ് റിപ്പോർട്ട്.
പോക്‌സോ കേസിൽ ഇരയായ പെൺകുട്ടിയുടെ മൊഴി മാറ്റാൻ വലിയ വീട് വാഗ്ദാനം ചെയ്ത ശേഷം ചെറിയ വീടാണ് നൽകിയതെന്നും ആരോപിക്കുന്നു. മാസം പതിനായിരം രൂപ വീതം നൽകാമെന്നും യഥാർത്ഥ പ്രതികൾ വാഗ്ദാനം ചെയ്തുവെന്നും ശബ്ദരേഖയിൽ പറയുന്നു. കേസിൽ ശിക്ഷിക്കപ്പെട്ട് ജയിലിലാണ് ഇപ്പോൾ രണ്ടാനച്ഛൻ. പോക്‌സോ കേസിൽ കൂട്ടുനിന്നുവെന്ന കുറ്റത്തിനാണ് രണ്ടാനച്ഛൻ ശിക്ഷിക്കപ്പെട്ടത്.
വിഷയം പാർട്ടി പുനരന്വേഷണത്തിന് വിധേയമാക്കി യഥാർത്ഥ പ്രതികളെ പുറത്തുകൊണ്ടുവരണമെന്നാണ് ശബ്ദരേഖയിൽ ഇയാൾ ആവശ്യപ്പെടുന്നത്. കേസിൽ ജയിലിൽ കഴിയുന്നതിനിടെ പരോളിൽ പുറത്തിറങ്ങിയ ഇയാൾ ഒരു സുഹൃത്തിനോട് സംസാരിക്കുന്നതിന്റെ ശബ്ദരേഖയാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്.



