തിരുവനന്തപുരം: ഓണത്തോടനുബന്ധിച്ച് 27, 28 ദിവസങ്ങളിൽ റേഷൻകടകൾ തുറന്ന് പ്രവർത്തിക്കും. 29, 30, 31 തീയതികൾ റേഷൻ കടകൾക്ക് അവധിയായിരിക്കുമെന്നും ഭക്ഷ്യമന്ത്രി ജി.ആർ. അനിൽ അറിയിച്ചു.

ഓഗസ്റ്റിൽ റേഷൻ പോളിസി അനുസരിച്ച് റേഷൻ കടകളിലൂടെയുള്ള അരിയുടെ വിതരണം 70 :30 എന്ന രീതിയിലാണ്. 70 ശതമാനം പുഴുക്കലരിയും 30 ശതമാനം പച്ചരി എന്ന നിലയിലുമാണ് ക്രമീകരിച്ചിട്ടുള്ളത്.

ഓണത്തിന് വെള്ളകാർഡ് ഉടമകൾക്ക് നിലവിലുള്ള രണ്ടു കിലോ അരിക്കുപുറമേ അഞ്ചു കിലോ അരികൂടി 10 രൂപ 90 പൈസ നിരക്കിൽ വിതരണം ചെയ്യും. നീല കാർഡ് ഉടമകൾക്ക് അധിക വിഹിതമായി അഞ്ചു കിലോ അരി 10 രൂപ 90 പൈസ നിരക്കിലും വിതരണം ചെയ്യും.

ഓഗസ്റ്റിൽ എഎവൈ കാർഡ് ഉടമകൾക്ക് മൂന്നു മാസത്തിലൊരിക്കൽ കൊടുക്കുന്ന അര ലിറ്റർ മണ്ണെണ്ണയ്ക്കു പുറമെ അരലിറ്റർ മണ്ണെണ്ണ കൂടി വിതരണം ചെയ്യുമെന്നും ഭക്ഷ്യ മന്ത്രി അറിയിച്ചു.